അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Wednesday, January 19, 2005

ശ്ലോകം 47 : സ്വേദാണ്ഡോത്ഭിജ്ജരായൂത്ഭവതനുപടലീ...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപുരം

സ്വേദാണ്ഡോത്ഭിജ്ജരായൂത്ഭവതനുപടലീ സാഗരദ്വീപശൈല-
വ്യാദീര്‍ണ ബ്രഹ്മഗോളപ്രചുരശതകുലം, നിന്നകത്താകമൂലം.
ആധാരാധാരമമ്മേ തവതനു, ചെറുതല്ലിന്ദ്രജാലം നിനച്ചാ-
ലാധേയാധേയവും മേ, അണുവിലുമയിതേ, നിത്യസാന്നിധ്യമൂലം.

1 Comments:

  • At 1/24/2005 01:35:00 AM, Blogger ഉമേഷ്::Umesh said…

    ഈ ശ്ലോകത്തിന്റെ അര്‍ത്ഥം:സ്വേദാണ്ഡോദ്ഭിജ്ജരായൂത്ഭവതനുപടലീ = സ്വേദ + അണ്ഡ + ഉത്ഭിത്‌ + ജരായു + ഉത്ഭവ + തനുപടലീ; വ്യാദീര്‍ണ്ണ = വിങ്ങിപ്പൊട്ടുന്ന

    സ്വേദം (വിയര്‍പ്പു്‌), അണ്ഡം (മുട്ട) + ഉത്ഭിത്‌ (മുള) + ജരായു (ഗര്‍ഭപാത്രം) എനീവയില്‍ നിന്നു്‌ ഉത്ഭവിക്കുന്ന ശരീരങ്ങളും സമുദ്രങ്ങളും, ദ്വീപുകളും, പര്‍വ്വതങ്ങളും കൊണ്ടു വിങ്ങിപ്പൊട്ടുന്ന ബ്രഹ്മഗോളങ്ങള്‍ നൂറുകണക്കിനു നിന്റെ ഉള്ളിലുള്ളതുകൊണ്ടു്‌ നിന്റെ ശരീരം ആധാരങ്ങളുടെ ആധാരമാണു്‌. ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന അണുക്കളിലും നീ കുടികൊള്ളുന്നതുകൊണ്ടു്‌ നീ ആധേയങ്ങളുടെ ആധേയവുമാണു്‌. എന്തൊരു ഇന്ദ്രജാലം!

    അവലംബം : വാസുദേവന്‍ തൃക്കഴിപുരവും അദ്ദേഹത്തിന്റെ അപ്ഫനും കൂടി തയ്യാറാക്കിയ വ്യാഖ്യാനം.

     

Post a Comment

<< Home