അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Wednesday, January 19, 2005

ശ്ലോകം 43: പ്രാതഃകാലം വരുമ്പോള്‍ത്തവ...

ചൊല്ലിയതു്‌: ശ്രീധരന്‍ കര്‍ത്താ

പ്രാതഃകാലം വരുമ്പോള്‍ത്തവ ചരമ കഥാ സ്മാരകം പോലെ പാടും
ഗീതത്തേക്കൊണ്ട ഘണ്ടാമണി വെളിയിലയച്ചൊരു ഞാനൊറ്റയായി
പ്രേതത്തേപ്പൊലെ മുറ്റത്തണയുകിലൊളിവറ്റോമനക്കാറ്റു പുല്‍കും
കൈതപ്പൂവെന്നെ നോക്കി ത്രപയൊടപഹസിച്ചീടുമേ വാദമില്ല

കവി : വി. സി. ബാലകൃഷ്ണപ്പണിക്കര്‍
കൃതി : ഒരു വിലാപം

0 Comments:

Post a Comment

<< Home