അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Wednesday, January 19, 2005

ശ്ലോകം 40: പാരം പാരാകെ വേണ്ടും പരിചിനു കടലാസ്സാക്കി...

ചൊല്ലിയതു്‌: ഉമേഷ്‌ നായര്‍

പാരം പാരാകെ വേണ്ടും പരിചിനു കടലാസ്സാക്കി, നീരാഴമേറും
പാരാവാരങ്ങളെല്ലാം പരശിവദയിതേ, നന്‍മഷിപ്പാത്രമാക്കി,
പോരാ, നിശ്ശേഷപക്ഷിപ്പരിഷകളുടെയും തൂവലും പൂ, ണ്ടതന്ദ്രന്‍-
മാരായ്‌ ബാണാസുരന്‍മാര്‍ പലരെഴുതുകിലും തീരുമോ നിന്‍ ഗുണങ്ങള്‍?

കവി : വള്ളത്തോള്‍
കവിത : ദേവീസ്തവം

0 Comments:

Post a Comment

<< Home