അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Wednesday, January 19, 2005

ശ്ലോകം 37: പരമതനുശരീരേ! ത്വാം...

ചൊല്ലിയതു്‌: ഉമേഷ്‌ നായര്‍

പരമതനുശരീരേ! ത്വാം തപിപ്പിച്ചിടുന്നൂ
പരമതനുരജസ്രം മാം ദഹിപ്പിച്ചിടുന്നൂ
പരവശത ദിനത്താലമ്പിളിക്കെത്രയുണ്ടോ
പരഭൃതമൊഴി! പാര്‍ത്താലാമ്പലിന്നത്രയില്ല.

കവി : കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍
കൃതി : മണിപ്രവാളശാകുന്തളം

1 Comments:

 • At 1/23/2005 06:21:00 PM, Blogger ഉമേഷ്::Umesh said…

  ഇതിന്റെ മൂലശ്ലോകം:

  തപതി തനുഗാത്രി, മദന-
  സ്ത്വാ, മനിശം മാം പുനര്‍ദഹത്യേവ
  ഗ്ലപയതി യഥാ ശശാങ്കം
  ന തഥാ ഹി കുമുദ്വതീം ദിവസഃ

  കവി : കാളിദാസന്‍
  കൃതി : ശാകുന്തളം
  (കേരളവര്‍മ്മയുടെ തര്‍ജ്ജമയെക്കാള്‍ മനസ്സിലാവുന്നതു്‌ കാളിദാസന്റെ ഈ സംസ്കൃതശ്ലോകമല്ലേ?)

   

Post a Comment

Links to this post:

Create a Link

<< Home