അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Sunday, January 30, 2005

ഒരു അഭിപ്രായം

വിശ്വപ്രഭ ഇങ്ങനെ എഴുതുന്നു:
ഓരോ ശ്ലോകത്തിനുമൊപ്പം ഇടക്കൊക്കെ എന്തെങ്കിലുമൊക്കെ ചര്‍ച്ചയും മസാലയും ഇല്ലെങ്കില്‍ ഈ-സദസ്സിനൊരു രസഭേദമില്ലേ എന്നൊരു സംശയം!

ബൂലോഗത്തിലും അതൊക്കെ ചേര്‍ക്കാവുന്നതാണ്‌. എങ്കിലേ അതു മുറയ്ക്കു വായിക്കുവാനും ഒത്താല്‍ ഒരു കയ്യു നോക്കുവാനുമായി പുതിയ പുതിയ ആളുകള്‍ വന്നു‍ ചേരൂ എന്നൊരു ശങ്ക!

അങ്ങനെയും ആവാം. ഇതുവരെ ഞാന്‍ ചര്‍ച്ചകളും മറ്റും അതാതു ശ്ലോകത്തിന്റെ comment ആയി കൊടുക്കുകയായിരുന്നു പതിവു്‌. (ആ പണി പൂര്‍ത്തിയായിട്ടില്ല.) തര്‍ജ്ജമകളാണെങ്കില്‍ അവയുടെ മൂലശ്ലോകങ്ങളും ഇങ്ങനെ comments ആയി ചേര്‍ക്കാറുണ്ടു്‌.

അതോ, ചര്‍ച്ചകള്‍ക്കായി നമ്മള്‍ വേറൊരു ബൂലോകം (blog എന്ന വാക്കിനു്‌ ഇങ്ങനെയൊരു മലയാളം കൊള്ളാം!) തുടങ്ങണോ? പൊതിച്ചോറിനെയും കരിക്കലത്തെയും പറ്റിയുള്ള ചര്‍ച്ച ഞാന്‍ എന്റെ ഒരു ബൂലോകത്തില്‍ (http://umeshmalayalam.blogspot.com/2005/01/blog-post_27.html)ചേര്‍ത്തിട്ടുണ്ടു്‌.

1 Comments:

  • At 1/31/2005 04:52:00 AM, Blogger കെവിൻ & സിജി said…

    തീര്‍ച്ചയായും ഉമേഷു്, ശ്ലോകങ്ങളോടൊപ്പം തന്നെ അവയുടെ ചര്‍ച്ചകള്‍ comments ആയി ചേര്‍ക്കുന്നതാണുത്തമം എന്നു തോന്നുന്നു. (പുത്തനൊരു വാക്കു മലയാളത്തില്‍ സൃഷ്ടിച്ചതു നന്നായി) മറ്റൊരു ബൂലോകം ഉണ്ടാക്കിയാല്‍, ശ്ലോകത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശ്ലോകത്തോടൊപ്പം തന്നെ വായിയ്ക്കുവാന്‍ വയ്യാതെ വരും. ഒരു ബൂലോകത്തില്‍ നിന്നു മറ്റൊന്നിലേയ്ക്കു ചാടിചാടി നടക്കേണ്ടി വരില്ലേ?

     

Post a Comment

<< Home