ശ്ലോകം 79 : ദിവ്യം കിഞ്ചന വെള്ളമുണ്ടൊരു...
ചൊല്ലിയതു് : ശ്രീധരന്‍ കര്‍ത്താ
ദിവ്യം കിഞ്ചന വെള്ളമുണ്ടൊരു മുറിസ്സോമന്‍ കറുപ്പും ഗളേ
കണ്ടാല്‍ നല്ലടയാളമുള്ള കരമുണ്ടെട്ടല്ലഹോ പിന്നെയും
തോലെന്യേ തുണിയില്ല തെല്ലുമരയില്‍ കേളേറ്റുമാനൂരെഴും
പോറ്റീ! നിന്റെ ചരിത്രമദ്ഭുതമഹോ! ഭര്‍ഗ്ഗായ തുഭ്യം നമഃ
കവി : ചങ്ങനാശ്ശേരി രവിവര്‍മ്മത്തമ്പുരാന്‍.

2 Comments:
At 1/28/2005 09:37:00 AM, ഉമേഷ്::Umesh said…
ഇതിനോടു സാദൃശ്യമുള്ള മറ്റൊരു ശ്ലോകം:
കണ്ഠേ നല്ല കറുപ്പുമുണ്ടൊരു മുറിസ്സോമന്‍ ജടാന്തസ്ഥലേ
പണ്ടേയുള്ളൊരു വെള്ളമുണ്ടു തലയില്‍ കണ്ടാലതും വിസ്മയം
ഉണ്ടേ നിങ്കലൊരെട്ടു നല്ല കരമുണ്ടെന്നല്ല രുദ്രാവലീ
ശ്രീകണ്ഠേശ്വര, പിന്നെയും വെറുതെ നീ തോല്‍മുണ്ടുടുത്തീടൊലാ.
കവി : വെണ്‍മണി മഹന്‍
At 5/26/2019 01:49:00 PM, Nandakumar said…
മീനാക്ഷിയായ് തവ മുഖത്തിരുമീനതോടാ -
ക്കാനക്കകത്തവിടതെങ്ങിനെ വന്നതോടാ
മീനാക്ഷിയിന്ദുമുഖി നിന്മുഖമൊട്ടുപൊട്ടിച്ചാ
നഗധാരി തലയിൽ തിരുകാനതോടാ
Post a Comment
<< Home