അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Thursday, January 27, 2005

ശ്ലോകം 72 : അംഭോരുഹ വാടീകുല...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

അംഭോരുഹ വാടീകുല സംഭോഗരസഞ്ജം
ദംഭോളി ധരാദ്യൈരപി സംഭാവിതമൂര്‍ത്തിം
ഗുംഫേത മഹത്ത്വംഹൃദി സന്ധായ വിധാനം
സമ്പൂര്‍ണമുപാസേ ജയ ഭാനോ ഭഗവാനേ

1 Comments:

  • At 1/28/2005 08:25:00 AM, Blogger ഉമേഷ്::Umesh said…

    ഈ ശ്ലോകത്തിന്റെ വൃത്തം "മദനാര്‍ത്ത" ആണെന്നു രാജേഷ്‌ വര്‍മ്മ. അദ്ദേഹത്തിന്റെ വാക്കുകള്‍:

    ഈ വൃത്തത്തിനു വൃത്തമഞ്ജരിയില്‍ മദനാര്‍ത്ത എന്നാണു പേരു
    കാണുന്നത്‌.

    ലക്ഷണം: ചേര്‍ന്നാല്‍ ത യ സം ഭം ഗ ഗ വൃത്തം മദനാര്‍ത്താ

    ലക്ഷ്യമായി കൊടുത്തിരിക്കുന്നത്‌ രാമായണം
    ഇരുപത്തിനാലുവൃത്തത്തില്‍
    നിന്നുള്ള ഒരു ശ്ലോകമാണ്‌:

    സീതാവിരഹവ്യാകുല ചിത്തേ രഘുനാഥേ
    സാകേതപുരദ്വാരി സമാഗമ്യ മഹാത്മാ
    കോപിദ്വിജന്യുത്സൃജ്യമൃതംബാലമകാലേ
    കോപിച്ചു പറഞ്ഞൂ ഹരി നാരായണ നംബോ

     

Post a Comment

<< Home