അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Monday, January 24, 2005

ശ്ലോകം 64 : ഗോവൃന്ദം മേച്ചു വൃന്ദാവനഭുവി...

ചൊല്ലിയതു്‌ : വാസുദേവന്‍ തൃക്കഴിപുരം

ഗോവൃന്ദം മേച്ചു വൃന്ദാവനഭുവി ഭുവനം മൂന്നിനും മൂലമാകും
ഗോവിന്ദന്‍ പന്തടിച്ചും പലവക കളിയാല്‍ ക്ഷീണനായ്‌ മാറിടുമ്പോള്‍.
ആവിര്‍മോദാലശോകച്ചെറുതളിരുകളാലാശുവീശിത്തലോടി-
ജ്ജീവിപ്പിക്കുന്ന ഗോപീജനനിര, നിരയം നീക്കണം നിത്യവും മേ.

0 Comments:

Post a Comment

Links to this post:

Create a Link

<< Home