അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Thursday, January 20, 2005

ശ്ലോകം 54 : ചാലേ മാലിനിയും, മരാളമിഥുനം....

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ചാലേ മാലിനിയും, മരാളമിഥുനം മേവും മണല്‍ത്തിട്ടയും,
ചോലയ്ക്കപ്പുറമായ്‌ മൃഗങ്ങള്‍ നിറയും ശൈലേന്ദ്രപാദങ്ങളും,
ചീരം ചാര്‍ത്തിന വൃക്ഷമൊന്നതിനടിയ്ക്കായിട്ടു കാന്തന്റെ മെയ്‌
ചാരി, ക്കൊമ്പിലിടത്തുകണ്ണുരസുമാ മാന്‍പേടയും വേണ്ടതാം.

കവി : ഏ. ആര്‍. രാജരാജവര്‍മ്മ
കൃതി : ശാകുന്തളം തര്‍ജ്ജമ (മലയാളശാകുന്തളം)

1 Comments:

  • At 1/20/2005 12:08:00 PM, Blogger ഉമേഷ്::Umesh said…

    മൂലശ്ലോകം:

    കാര്യാ സൈകതലീനഹംസമിഥുനാ സ്രോതോവഹാ മാലിനീ
    പാദാസ്താമഭിതോ നിഷണ്ണഹരിണാ ഗൌരീഗുരോഃ പാവനാഃ
    ശാഖാലംബിതവത്കലസ്യ ച തരോര്‍നിര്‍മാതുമിച്ഛാമ്യധഃ
    ശൃംഗേ കൃഷ്ണമൃഗസ്യ വാമനയനം കണ്ഡൂയമാനാം മൃഗീം.

    കവി : കാളിദാസന്‍
    കൃതി : ശാകുന്തളം

     

Post a Comment

<< Home