അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Tuesday, January 25, 2005

ശ്ലോകം 66 : തെച്ചിപ്പൂവില്‍പ്പതങ്ഗദ്യുതി...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

തെച്ചിപ്പൂവില്‍പ്പതങ്ഗദ്യുതിവിതതിമയേ ചേര്‍ത്തു ശൃംഗാരലക്ഷ്മീ-
മര്‍ച്ചിപ്പാന്‍ മാരഭൂപാലനു ജലധിമണിച്ചാണമേലേണനേത്ര!
വച്ചപ്പാടുണ്ടു പാര്‍ത്താലിതു തുഹിനകരന്‍ കിങ്കരന്‍ തന്‍കരം കൊ-
ണ്ടച്ചച്ചോ! കാണരയ്ക്കിന്നതു നുരനിരയാം ചന്ദനം ചന്ദ്രലേഖേ!

കൃതി : അര്‍ത്ഥാലങ്കാരസംക്ഷേപം

0 Comments:

Post a Comment

Links to this post:

Create a Link

<< Home