അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Sunday, January 30, 2005

ശ്ലോകം 86 : നേരോര്‍ക്കുമ്പോള്‍ പ്രമാണം...

ചൊല്ലിയതു്‌ : വിശ്വപ്രഭ

നേരോര്‍ക്കുമ്പോള്‍ പ്രമാണം ഗുണഗണമതുതാനാണു ദിഗ്ഭേദമല്ലാ
ചേരും ദൃഷ്ടാന്തമോതുന്നതിനിവിടെ വിശേഷിച്ചു വേറിട്ടുവേണ്ടാ
താരില്‍ത്തേന്‍വാണി, നിന്‍ പോര്‍മുലകളിലണിയും ചന്ദനച്ചാറുമോമല്‍-
ച്ചാരുശ്രീ ചന്ദ്രശോഭാശുഭരുചി ചിതറും ഹാരവും പോരുമല്ലോ.

കവി : കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
കൃതി : ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി നാടകത്തിന്റെ തര്‍ജ്ജമ.

1 Comments:

  • At 1/30/2005 09:21:00 PM, Blogger ഉമേഷ്::Umesh said…

    Comments provided by Viswaprabha:

    -ശക്തിഭദ്രന്റെ 'ആശ്ചര്യചൂഡാമണി' കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തര്‍ജ്ജമ ചെയ്തതില്‍ നിന്നും. (ഒന്നാമങ്കം)

    വൃത്തം സ്രഗ്ദ്ധര

    (ഏകദേശം കൊ.വ. 900-മാണ്ടിനടുത്ത്‌ കേരളത്തില്‍ ജീവിച്ചിരുന്നതെന്നു വിശ്വസിക്കപ്പെടുന്ന ശക്തിഭദ്രന്‍ സമ്പൂര്‍ണ്ണ നാടകലക്ഷണപ്രകാരം രചിച്ച കൃതിയാണ്‌ ആശ്ചര്യചൂഡാമണി. അക്കാലങ്ങളില്‍ ദക്ഷിണദേശത്തുനിന്നും ഉത്തമസാഹിത്യകൃതികള്‍ വരികയെന്നത്‌ അസംഭാവ്യം എന്നായിരുന്നത്രേ പൊതുവേ ഭാരതീയരുടെ ധാരണ. നാടകത്തിന്റെ പ്രസ്താവനയില്‍ (ആമുഖം) സൂത്രധാരനോട്‌ നടി ഇങ്ങനെ പറയുന്നു: "തെക്കന്‍ ദിക്കില്‍നിന്നു നാടകമുണ്ടാക്കിയതു വന്നു എങ്കില്‍ ആകാശം പൂക്കും, മണലില്‍ നിന്നെണ്ണയുണ്ടാകും, താമസമില്ല."
    ആ അഭിപ്രായത്തെ തിരുത്തി സൂത്രധാരന്‍ അവളോടു മറുപടിയായി പറയുന്നതാണ്‌ ഈ ശ്ലോകം.)

     

Post a Comment

<< Home