അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Thursday, January 20, 2005

ശ്ലോകം 53 : ചെന്താര്‍കാന്തികള്‍ ചിന്തും....

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

ചെന്താര്‍കാന്തികള്‍ ചിന്തുമന്തിസമയച്ചന്തം കലര്‍ന്നും ഭവാന്‍
നീന്തിച്ചെന്നഥ നൃത്തമാടിയമരും ദേവന്റെ തൃക്കൈകളില്‍
ചുറ്റിപ്പറ്റിയവറ്റിലിറ്റുമുതിരം തോരാത്തൊരാനത്തുകില്‍-
ക്കോലം ചാര്‍ത്തണമാടല്‍ വിട്ടുമ രസാല്‍ കണ്ടോട്ടെ നിന്‍ ഭക്തിയെ.
കവി : ഏ. ആര്‍. രാജരാജവര്‍മ്മ
കൃതി : മേഘസന്ദേശം തര്‍ജ്ജമ

1 Comments:

 • At 1/23/2005 06:19:00 PM, Blogger ഉമേഷ്::Umesh said…

  ഇതിന്റെ മൂലശ്ലോകം:

  പശ്ചാദുച്ചൈര്‍ഭുജതരുവനം മണ്ഡലേനാഭിലീനഃ
  സാന്ധ്യം തേജഃ പ്രതിനവജപാപുഷ്പരക്തം ദധാനഃ
  നൃത്താരംഭേ ഹര പശുപതേരാര്‍ദ്രനാഗാജിനേച്ഛാം
  ശാന്തോദ്വേഗഃസ്തിമിതനയനം ദൃഷ്ടഭക്തിര്‍ഭവാന്യാ.

  കവി : കാളിദാസന്‍
  കൃതി : മേഘസന്ദേശം

   

Post a Comment

<< Home