അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Tuesday, January 18, 2005

ശ്ലോകം 14 : ഇന്നാടെല്ലാം വിളര്‍പ്പിച്ചിടുമൃതു...

ചൊല്ലിയത്‌ : ജ്യോതിര്‍മയി

ഇന്നാടെല്ലാം വിളര്‍പ്പിച്ചിടുമൃതു, വിതുപോയ്‌ വല്ലപാടും വസന്തം
വന്നാല്‍ ഞാനിങ്ങു മാനത്തൊരു മണിരുചിരപ്പച്ചമേലാപ്പു കെട്ടും
എന്നാവാം കൂലവൃക്ഷത്തിനു നിനവ്‌, സരിത്തിന്റെ വന്‍നീരൊഴുക്ക-
ന്നന്നായ്‌, തന്‍ മൂലമണ്ണാസകലമപഹരിക്കുന്നതാരെന്തറിഞ്ഞൂ!!

0 Comments:

Post a Comment

<< Home