അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Tuesday, January 18, 2005

ശ്ലോകം 4 : വാഗ്ദേവീ ധൃതവല്ലകീ...

ചൊല്ലിയത്‌: രാജേഷ്‌ വര്‍മ്മ

വാഗ്ദേവീ ധൃതവല്ലകീ, ശതമഖോ വേണും ദധത്‌, പദ്മജ-
സ്താളോന്നിദ്രകരോ, രമാ ഭഗവതീ ഗേയപ്രയോഗാന്വിതാ,
വിഷ്ണുഃ സാന്ദ്രമൃദംഗവാദനപടുര്‍, ദ്ദേവാ: സമന്താസ്ഥിതാഃ
സേവന്തേ തമനു പ്രദോഷസമയേ ദേവം മൃഡാനീപതിം

1 Comments:

  • At 1/20/2005 05:40:00 PM, Blogger ഉമേഷ്::Umesh said…

    ഈ ശ്ലോകത്തിനു്‌ രാജേഷ്‌ വര്‍മ്മയുടെ പരിഭാഷ:

    വീണാപാണിനിയായി വാണി, മുരളീഗാനത്തിനാലിന്ദ്രനും
    താളം കൊട്ടി വിരിഞ്ചനും മധുരമാം ഗീതത്തിനാല്‍പ്പൂമകള്‍,
    മന്ദ്രം സാന്ദ്രമൃദംഗമോടു ഹരിയും ചൂഴുന്ന വാനോര്‍കളും
    സേവിക്കുന്നു പ്രദോഷവേളയിലിതാ കാര്‍ത്ത്യായനീ കാന്തനെ

     

Post a Comment

<< Home