അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Monday, April 04, 2005

ശ്ലോകം 283 : ഉത്സര്‍പദ്‌വലിഭംഗ...

ചൊല്ലിയതു്‌ : വിശ്വപ്രഭ

ഉത്സര്‍പദ്‌വലിഭംഗഭീഷണഹനുഹ്രസ്വസ്ഥവീയസ്തര-
ഗ്രീവം പീവരദോശ്ശതോദ്ഗതനഖക്രൂരാംശുദൂരോല്‍ബണം
വ്യോമോല്ലംഘിഘനാഘനോപമഘനപ്രദ്ധ്വാനനിര്‍ദ്ധാവിത-
സ്പര്‍ദ്ധാലുപ്രകരം നമാമി ഭവതസ്തന്നാരസിംഹം വപു:

കവി : മേല്‍പ്പത്തൂര്‍
കൃതി : നാരായണീയം - 24:7
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

1 Comments:

  • At 4/04/2005 05:55:00 PM, Blogger ഉമേഷ്::Umesh said…

    ഭാഷാതര്‍ജ്ജമ (ബാലേന്ദു):

    ഭീതിദമായ്‌ ഞൊറിഞ്ഞുള്ള കീഴ്ത്താടിയും
    ഹ്രസ്വമായേറെത്തടിച്ച ഗളസ്ഥലം
    എണ്ണമറ്റുള്ള തടിച്ച കരങ്ങളി-
    ലുള്ള നഖങ്ങളില്‍ നിന്നെഴും ജ്യോതിയും
    പര്‍ജ്ജന്യനിര്‍ഘതതുല്യം ഭയാനകം
    ഗര്‍ജ്ജനമംബരചുംബിയാകാരവും
    നേര്‍ത്തുവരുന്നവന്‍ പേടിച്ചൊളിച്ചിടും
    മര്‍ത്യസിംഹാകൃതിക്കായി നമിച്ചിടാം.

     

Post a Comment

<< Home