അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Friday, March 25, 2005

ശ്ലോകം 249 : പരമ! കിമു ബഹൂക്ത്യാ...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

പരമ! കിമു ബഹൂക്ത്യാ, ത്വത്പദാംഭോജഭക്തിം
സകലഭയവിനേത്രീം സര്‍വകാമോപനേത്രീം
വദസി ഖലു ദൃഢം ത്വം, തദ്‌ വിധൂയാമയാന്‍ മേ
ഗുരുപവനപുരേശ! ത്വയ്യുപാധത്സ്വ ഭക്തിം.

കവി : മേല്‍പ്പത്തൂര്‍
കൃതി : നാരായണീയം
വൃത്തം : മാലിനി

1 Comments:

  • At 3/25/2005 11:02:00 AM, Blogger ഉമേഷ്::Umesh said…

    ഈ ശ്ലോകത്തിന്റെ അര്‍ത്ഥം (ജ്യോതിര്‍മയി അയച്ചുതന്നതു്‌):

    താത്പര്യം : പരംപൊരുളായ ഗുരുവായൂരപ്പാ, എന്തിനു വളരെയേരെ പറയുന്നു, അവിടുന്നു തന്നെ ദൃഢമായിപ്പറഞ്ഞിട്ടുണ്ടല്ലോ - തൃപ്പാദാരവിന്ദങ്ങളിലുള്ള ഭക്തി എല്ലാവിധ ഭയങ്ങളേയും അകറ്റുന്നതാണെന്നും എല്ലാ ഇഷ്ടങ്ങളേയും സാധിപ്പിക്കുന്നതാണെന്നും. അതുകൊണ്ടു്‌ ഇപ്പോള്‍ എന്നെ വല്ലാതെ കുഴക്കുന്ന രോഗഭയത്തില്‍ നിന്നും രക്ഷിക്കൂ, എന്നിട്ടു്‌ അവിടുത്തെ പാദാരവിന്ദങ്ങളില്‍ ഉറച്ച ഭക്തി തരൂ. (രോഗം മാറിയാലേ മനസ്സില്‍ ഇടതടവില്ലാതെ ഭഗവത്ചിന്ത വരൂ, അതുകൊണ്ട്‌ രോഗം മാറ്റിത്തരണേ എന്നു പ്രാര്‍ത്ഥന.)

     

Post a Comment

Links to this post:

Create a Link

<< Home