അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Wednesday, February 09, 2005

ശ്ലോകം 155 : നില്‍ക്കട്ടേ ജാരനായ്‌...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

നില്‍ക്കട്ടേ ജാരനായ്‌ നീയതുമിതുമുരചെയ്തിട്ടു ഞാന്‍ കേട്ട, തെന്ന-
ല്ലിക്കട്ടിന്‍മേല്‍ കിടക്കുന്നവനെയരികില്‍ ഞാന്‍ കണ്ടതും കൂട്ടിടേണ്ട;
ധിക്‌ കഷ്ടം! ദുഷ്ടശീലേ! പറക പറക നീ; നിന്റെ കോളാമ്പിയില്‍ത്താ-നിക്കട്ടത്തുപ്പലിത്രയ്ക്കനവധി നിറവാനെന്തഹോ! ഹന്ത! ബന്ധം?

കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
കൃതി : തുപ്പല്‍ക്കോളാമ്പി
വൃത്തം : സ്രഗ്ദ്ധര

1 Comments:

  • At 2/09/2005 01:23:00 PM, Blogger ഉമേഷ്::Umesh said…

    Sreedharan Kartha gave the following comments also: Some background:

    തുപ്പല്‍ക്കോളാമ്പി was written overnight by thampuraan at ഗുരുവായൂര്‍, based on the story told by പെട്ടരീഴിയം രാമന്‍ ഇളയത്‌. Among the families of soldiers of കൊടുങ്ങല്ലൂര്‍ രാജാ, there was a "loose" woman and once her husband നമ്പൂതിരി found her in bed with a ജാരന്‍. The angry നമ്പൂതിരി drained the തുപ്പല്‍ക്കോളാമ്പി on her head and she ran to her brothers to complain. The brothers (ഭടന്‍മാര്‍) killed നമ്പൂതിരി. The raaja had to exile those ഭടന്‍മാര്‍ eventually. തമ്പുരാന്‍ made an amusimg കാവ്യം about this. In the above slokam, നമ്പൂതിരി is rather concerned why and how the കോളമ്പി is full, disregardimg the jaaran's presence. The name of the നമ്പൂതിരി has been made "തുപ്പന്‍ നമ്പൂതിരി".

    For the humor sake, please read the continuing slokams:

    "ഞാന്‍ തന്നെ തുപ്പിയിതിലിന്നു നിറച്ചതാണു;
    കാന്തന്നു മറ്റൊരു വിചാരമുദിച്ചിടേണ്ട;
    എന്തെന്നിലിക്കടുത"യെന്നവള്‍ ചൊല്ലിടുമ്പോ-
    ളെന്തെന്നു നിഷ്ഠുരമുരച്ചു ചൊടിച്ചു വിപ്രന്‍:

    "ഇപ്പച്ചപ്പേച്ചുരയ്ക്കുന്നതു ശഠഹൃദയേ! നല്ല സാമര്‍ത്ഥ്യമുള്ളി-
    ത്തുപ്പന്‍ നമ്പൂരിയോടോ? മതിമതിയറിയും നിന്നെ ഞാന്‍ പണ്ടു തന്നെ;
    ഇപ്പോള്‍ക്കാട്ടിത്തരാ"മെന്നവളുടെ തലയില്‍ ത്തല്‍ക്ഷണം ചെയ്തു വിപ്രന്‍
    തുപ്പല്‍ക്കോളാമ്പികൊണ്ടിട്ടരിയൊരു കുലടാരാജ്യപട്ടാഭിഷേകം.

     

Post a Comment

<< Home