അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Thursday, February 03, 2005

ശ്ലോകം 113 : മല്ലന്മാര്‍ക്കിടിവാള്‍...

ചൊല്ലിയതു്‌ : ഋഷി കപ്ലിങ്ങാട്‌

മല്ലന്മാര്‍ക്കിടിവാള്‍, ജനത്തിനരചന്‍, മീനാങ്കനേണാക്ഷിമാര്‍-
ക്കില്ലത്തില്‍ സഖി വല്ലവര്‍,ക്കരി ഖലര്‍,ക്കന്നന്ദനോ നന്ദനന്‍
‍കാലന്‍ കംസനു, ദേഹികള്‍ക്കിഹ വിരാള്‍, ജ്ഞാനിക്കു തത്ത്വം പരം,
മൂലം വൃഷ്ണികുലത്തിനെന്നു കരുതീ മാലോകരക്കണ്ണനെ.

1 Comments:

  • At 2/03/2005 04:05:00 PM, Blogger ഉമേഷ്::Umesh said…

    മൂലശ്ലോകം (ഭാഗവതം):

    മല്ലാണാമശനിര്‍, നൃണാം നരവരഃ, സ്ത്രീണാം സ്മരോ മൂര്‍ത്തിമാന്‍
    ഗോപാനാം സ്വജനോ/സതാം ക്ഷിതിഭുജാം ശാസ്താ, സ്വപിത്രോഃ ശിശുഃ
    മൃത്യുര്‍ഭോജപതേര്‍, വിരാഡവിദുഷാം, തത്വം പരം യോഗിനാം
    വൃഷ്ണീനാം കുലദേവതേതി വിദിതോ രംഗം ഗതഃ സാഗ്രജഃ

     

Post a Comment

<< Home