ശ്ലോകം 109 : ഭംഗ്യാ ഭാസുരഗാത്രിയാകുമിവളെ...
ചൊല്ലിയതു് : ഹരിദാസ്
ഭംഗ്യാ ഭാസുരഗാത്രിയാകുമിവളെസ്സൃഷ്ടിച്ചവന്‍ ബ്രഹ്മനോ ?
ശൃംഗാരി സ്മരനോ? സിതാംശു ഭഗവാന്‍ താനോ? വസന്താഖ്യനോ?
മങ്ങാതോത്തു മുഷിഞ്ഞിരുന്നുരുകഴിച്ചിഗ്ഗന്ധമില്ലാത്തൊരാ-
ച്ചങ്ങാതിക്കിഴവന്‍ മുനിക്കിവളെ നിര്‍മിപ്പാന്‍ തനിച്ചാകുമോ?
കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ / കാളിദാസന്‍
കൃതി : വിക്രമോര്‍വ്വശീയം തര്‍ജ്ജമ

3 Comments:
At 2/02/2005 11:15:00 PM, ഉമേഷ്::Umesh said…
This comment has been removed by a blog administrator.
At 2/02/2005 11:16:00 PM, ഉമേഷ്::Umesh said…
This comment has been removed by a blog administrator.
At 2/02/2005 11:17:00 PM, ഉമേഷ്::Umesh said…
മൂലശ്ലോകം (കാളിദാസന്‍) :
അസ്യാഃ സര്‍ഗ്ഗവിധൌ പ്രജാപതിരഭൂച്ചന്ദ്രോ നു കാന്തിപ്രദഃ
ശൃംഗാരൈകരസഃ സ്വയം നു മദനോ മാസോ നു പുഷ്പാകരഃ
വേദാഭ്യാസജഡഃ കഥം നു വിഷയവ്യാവൃത്തകൌതൂഹലോ
നിര്‍മാതും പ്രഭവേന്‍മനോഹരമിദം രൂപോ പുരാണോ മുനിഃ
മറ്റൊരു തര്‍ജ്ജമ (കൊട്ടാരത്തില്‍ ശങ്കുണ്ണി) :
സൃഷ്ടിക്കപ്പെട്ടു പെട്ടെന്നിവളുരുതരശൃംഗാരനാം മാരനാലോ
പുഷ്ടശ്രീസോമനാലോ പുനരിഹ മധുമാസത്തിനാലോ നിനച്ചാല്‍
മുട്ടാതീ വേദപാഠാല്‍ വിഷയരുചി കുറഞ്ഞൊരാദ്യന്‍ മുനിക്കീ
മട്ടൊക്കും ചാരുരൂപം മഹിമയൊടു ചമച്ചീടുവാന്‍ ശക്തിയുണ്ടോ?
Post a Comment
<< Home