ശ്ലോകം 111 : മണ്ണിലുണ്ട് കരിവിണ്ണിലുണ്ട്...
ചൊല്ലിയതു് : ജ്യോതിര്‍മയി
മണ്ണിലുണ്ട് കരിവിണ്ണിലുണ്ട് കളിയാടിടുന്ന കലമാനിലും
കണ്ണിറുക്കി നറുപാല്‍ കുടിയ്ക്കുമൊരു പൂച്ച, പൂ, പുഴ, പശുക്കളില്‍
കണ്ണിനുള്ള വിഷയങ്ങളായവയിലൊക്കെ രാധികയറിഞ്ഞതാ
വെണ്ണ കട്ടവനെ; യന്നു തൊട്ടു ഹരി കണ്ണനെന്നവിളി കേട്ടുപോല്‍!
കവി : പി.സി.മധുരാജ്

0 Comments:
Post a Comment
<< Home