അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Friday, January 21, 2005

ശ്ലോകം 58 : മണ്ണില്‍പ്പൊട്ടിവിടര്‍ന്ന പൂ...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

മണ്ണില്‍പ്പൊട്ടിവിടര്‍ന്ന പൂ പുലരിയില്‍ പ്രത്യാശ പൂണ്ടാദരാല്‍
വിണ്ണിന്‍ മുന്തിരിനീര്‍ കുടിക്കുവതിനായ്‌ മേല്‍പോട്ടു നോക്കുന്ന പോല്‍
എണ്ണുന്നോ ഭയഭക്തിപൂര്‍വ്വമനിശം ധ്യാനിക്കുവാന്‍ ശൂന്യമാം
കിണ്ണം പോലിനി വിണ്ണു നിന്നെയദയം മണ്ണില്‍ക്കമിഴ്ത്തും വരെ.

കവി : എം. പി. അപ്പന്‍
കൃതി : ജീവിതോത്സവം (Omar Khayyam-ന്റെ Rubaiyat-ന്റെ തര്‍ജ്ജമ)

1 Comments:

 • At 1/21/2005 01:05:00 PM, Blogger ഉമേഷ്::Umesh said…

  Original (English translation of Omak Khayyam's Rubaiyat by Edward Fitzgerald - Fifth Edition, Verse 40):
  --------------------------------------------
  As then the Tulip for her morning sup
  Of Heav'nly Vintage from the soil looks up,
  Do you devoutly do the like, till Heav'n
  To Earth invert you--like an empty Cup.
  --------------------------------------------

   

Post a Comment

<< Home