അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Thursday, January 20, 2005

ശ്ലോകം 57 : ചേരുന്നീലാരുമായെന്‍ ശ്രുതി...

ചൊല്ലിയതു്‌ : ജ്യോതിര്‍മയി

ചേരുന്നീലാരുമായെന്‍ ശ്രുതി , പിരിമുറുകിപ്പൊട്ടിടുന്നൂ വലിയ്ക്കും-
തോറും, താളം പിഴയ്ക്കുന്നിതു പലകുറിയും കാലുറപ്പീല നില്‍പ്പില്‍
മാരാരേ! ചെണ്ടകൊട്ടിക്കരുതിതുവിധമങ്ങെന്നെയും ശിഷ്യനാ(യാ)ക്കീ-
ട്ടാരാലെന്‍ തെറ്റു തീര്‍ത്താല്‍ ഉലകുമുഴുവനും കേളി കേള്‍പ്പിച്ചിടാം ഞാന്‍!

1 Comments:

  • At 1/20/2005 11:37:00 PM, Blogger ഉമേഷ്::Umesh said…

    "മാരാരേ" എന്ന സംബോധന ചെണ്ടകൊട്ടുന്ന മാരാര്‍ക്കു മാത്രമല്ല, മാരാരി(മാര + അരി)യായ ശിവനും യോജിക്കും. പിരിമുറുക്കം, ശ്രുതി (കേട്ടറിവു്‌) ശരിയാകാതിരിക്കല്‍, താളം പിഴയ്ക്കല്‍, കാലുറയ്ക്കായ്ക എന്നിവ ഒരു stressed and confused മനുഷ്യനും ചെണ്ടകൊട്ടുന്നവനും യോജിക്കും. "ചെണ്ടകൊട്ടിക്കുക", "കേളി കേള്‍പ്പിക്കുക" എന്നിവയിലും ശ്ലേഷമുണ്ടു്‌.

     

Post a Comment

<< Home