അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Wednesday, June 01, 2005

ശ്ലോകം 463 : കാറോടിക്കും വപുസ്സും...

ചൊല്ലിയതു്‌ : ഉമേഷ് നായര്‍

കാറോടിക്കും വപുസ്സും, രമ നിജ കുചകുംഭത്തിലെക്കുങ്കുമത്താ-
ലാറാടിപ്പോരുരസ്സും, തിറമൊടു മയിലിന്‍ പീലി ചൂടും ശിരസ്സും,
കൂറാളും സന്മനസ്സും, നളിനപദരജസ്സും, സ്വഭക്തന്നുവേണ്ടി-
ത്തേരോടിക്കും യശസ്സും, കരുതുക മനമേ! സാര്‍ത്ഥമാം നിന്‍ ജനുസ്സും!

കവി : വി. കെ. ജി.
വൃത്തം : സ്രഗ്ദ്ധര

0 Comments:

Post a Comment

<< Home