ശ്ലോകം 458 : മോഹത്താല്‍ തുനിയുന്നു...
ചൊല്ലിയതു് : ശ്രീധരന്‍ കര്‍ത്താ
മോഹത്താല്‍ തുനിയുന്നു നിങ്ങള്‍, മൃദുവാമിമ്മേനിയെ? ങ്ങുഗ്രനീ
ദാഹവ്യാപൃതനെങ്ങു വഹ്നി? - യഥവാ , സത്യം പതങ്ഗങ്ങളേ!
ദേഹം നശ്വരമാര്‍ക്കു, മിങ്ങതൊരുവന്‍ കാത്താലിരിക്കാ, സ്ഥിര-
സ്നേഹത്തെക്കരുതി സ്വയം കഴികില്‍ നൂറാവര്‍ത്തി ചത്തീടുവിന്‍.
കവി : കുമാരനാശാന്‍
കൃതി : പ്രരോദനം

0 Comments:
Post a Comment
<< Home