അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Wednesday, June 01, 2005

ശ്ലോകം 461 : കാളാംഭോദാളി ലാളിച്ചടിതൊഴും...

ചൊല്ലിയതു്‌ : ശ്രീധരന്‍ കര്‍ത്താ

കാളാംഭോദാളി ലാളിച്ചടിതൊഴുമഴകാണ്ടുള്ള കാര്‍കൂന്തല്‍ കെട്ടി-
ച്ചാലേ മൈല്‍പ്പീലി ചാര്‍ത്തീട്ടനഘനവമണിശ്രേണി മിന്നും കിരീടം
ലോലംബാലോലനീലാളകരുചി ചിതറിദ്ധൂളി മേളിച്ചു കിഞ്ചില്‍
സ്വേദാംഭസ്സാല്‍ നനഞ്ഞുള്ളൊരു തൊടുകുറിയും ഹന്ത! ലോകാഭിരാമം.

കവി : ഇരയിമ്മന്‍ തമ്പി
വൃത്തം : സ്രഗ്ദ്ധര

0 Comments:

Post a Comment

<< Home