അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Tuesday, February 08, 2005

ശ്ലോകം 145 : ഘനനിര തനിയേ തരുന്ന...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

ഘനനിര തനിയേ തരുന്ന തണ്ണീര്‍,
അമൃതകരന്‍ ചൊരിയുന്ന പൂനിലാവ്‌,
ഇതുകള്‍ പരമവള്‍ക്കു പാരണയ്ക്കായ്‌
അചരജഗത്തതിനെന്ന പോലെ തന്നെ.

കവി : എ. ആര്‍. രാജരാജവര്‍മ്മ / കാളിദാസന്‍
കൃതി : കുമാരസംഭവം തര്‍ജ്ജമ

1 Comments:

  • At 2/08/2005 08:39:00 AM, Blogger ഉമേഷ്::Umesh said…

    മൂലശ്ലോകം:

    അയാചിതോപസ്ഥിതമംബു കേവലം
    രസാത്മകസ്യോഡുപതേശ്ച രശ്മയഃ
    ബഭൂവ തസ്യാഃ ഖലു പാരണാവിധിര്‍-
    ന വൃക്ഷവൃത്തിവ്യതിരിക്തസാധനം.

    കവി : കാളിദാസന്‍
    കൃതി : കുമാരസംഭവം (അഞ്ചാം സര്‍ഗ്ഗം)

     

Post a Comment

<< Home