അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Thursday, July 06, 2006

അക്ഷരശ്ലോകസദസ്സ് : 2647 ശ്ലോകങ്ങള്‍

അക്ഷരശ്ലോകസദസ്സില്‍ ഇതുവരെ 2647 ശ്ലോകങ്ങള്‍ ചൊല്ലിയിട്ടുണ്ടു്. ഈ ശ്ലോകങ്ങള്‍ ഇവിടെ വായിക്കാം - PDF, XML (വരമൊഴി), HTML (യൂണിക്കോഡ്) എന്നു മൂന്നു രൂപത്തില്‍.

PDF രൂപത്തിനു് അടിക്കുറിപ്പുകള്‍, സ്റ്റാറ്റിസ്റ്റിക്സ്, സൂചിക എന്നിവയുണ്ടു്.

HTML രൂപത്തിനു സൂചികയുണ്ടു്.

പൂര്‍ണ്ണരൂപം കൂടാതെ 500 ശ്ലോകങ്ങള്‍ വീതമുള്ള ചെറിയ രൂപങ്ങളും ലഭ്യമാണു്.

എല്ലാവര്‍ക്കും നന്ദി!

14 Comments:

 • At 7/06/2006 06:37:00 PM, Blogger Inji Pennu said…

  എന്തുവാണ് ഉമേഷേട്ടാ ഈ അക്ഷരശ്ലോക സദസ്സെന്ന് പറഞ്ഞാല്‍? അന്താക്ഷിരി പോലെ വല്ലതുമാണോ?

   
 • At 7/06/2006 06:43:00 PM, Blogger ഉമേഷ്::Umesh said…

  അതേ എല്‍‌ജി. ഇവിടെ കുറച്ചു വിവരങ്ങളുണ്ടു്.

  അന്താക്ഷരി പോലെ ശ്ലോകങ്ങള്‍ ചൊല്ലുന്ന രീതിയാണു്. നാലു വരിയുള്ള ശ്ലോകങ്ങളുടെ മൂന്നാമത്തെ വരിയുടെ ആദ്യത്തെ അക്ഷരത്തിലാണു് അടുത്തയാള്‍ തുടങ്ങേണ്ടതു്.

  ഇതൊരു മത്സരമാണെങ്കിലും, ഒരു മത്സരമായല്ല ഗ്രൂപ്പില്‍ ഞങ്ങള്‍ നടത്തുന്നതു്. കഴിയുന്നത്ര നല്ല ശ്ലോകങ്ങള്‍ സംഭരിക്കാനുള്ള ഒരു മാര്‍ഗ്ഗമായാണു് ഇതു് ഉപയോഗിക്കുന്നതു്. 2647 ശ്ലോകങ്ങളുള്ള ഈ സമാഹാരം മലയാളത്തിലെ ഏറ്റവും വലിയ ശ്ലോകസമാഹാരമാണു്.

  esfull.pdf ഡൌണ്‍‌ലോഡു ചെയ്തു വായിച്ചുനോക്കൂ.

   
 • At 7/06/2006 06:56:00 PM, Blogger Adithyan said…

  ഉമേഷ്ജീ പ്രണാമം :)

  ശ്രമം അഭിനന്ദനാര്‍ഹം.

   
 • At 7/06/2006 10:11:00 PM, Blogger ദിവ (diva) said…

  ഇത്രേം കവിതകള്‍ ഓര്‍ത്തിരിക്കുക, അത് ചൊല്ലാനായി ഗ്രൂപ്പുണ്ടാക്കുക, ആ ഗ്രൂപ്പ് അവിചാരിചമായി വിജയം നേടുക, ഇതൊന്നും പോരാഞ്ഞിട്ട് പത്തറുനൂറ്റമ്പത് പേജ് വരുന്ന ശ്ലോക ശേഖരം പീഡീയെഫ്ഫാക്കി ഓരോ വൃത്തത്തിനും ഓരോ ശ്ലോകിയ്ക്കും ഓരോ അക്ഷരത്തിനും ഓരോ ശ്ലോകത്തിനും സൂചിക തയ്യാറാക്കുക !

  ആ പ്രൊഫഷണലിസത്തിന്റെ മുന്നില്‍ സാഷ്ടാംഗപ്രണാമം. ശരിക്കും, സീരിയസ്സായിട്ട് തന്നെ.

  കൂടുതലൊന്നും ചോദിക്കുന്നില്ല, ഇതൊക്കെ എങ്ങിനെ സാധിക്കുന്നു ?

   
 • At 7/07/2006 03:34:00 AM, Blogger ഡാലി said…

  എന്താ പറയാ.... ഒന്നും പറയാന്‍ പറ്റുന്നില്ലലൊ ഉമേഷ്ജി.... ഞാനിതു സേവ് ചെയ്തു വച്ചു. തീര്‍ച്ചയാ‍യും ഉപകരപ്പെടും. വളരുന്ന തലമുറക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നു കൂടി ഉമേഷ്ജി സംരക്ഷിച്ചിരിക്കുന്നു. ഇതില്‍ പങ്കെടുത്ത എല്ലാവരും കേരള പൈതൃകം സംരക്ഷിക്കാന്‍ ചെയ്തത് വെറും നന്ദിയില്‍ പറഞൊതുക്കാനാവില്ല. വരും തലമുറ അത് തെളിയിച്ചു കാണിക്കട്ടെ. യുവജനോത്സവവേദികളില്‍ നിന്നും അക്ഷര ശ്ലോക സദസ്സുകള്‍ സ്കൂള്‍ മുറ്റത്തേക്കും പിന്നെ അവധികാല വിനോദങ്ങലിലേക്കും പറിച്ചു നടപ്പെടട്ടെ.
  ഒരേ ഒരു ചോദ്യം (ഇവിടെ അപ്രസക്തമാണ് എന്നാലും) ഒരിക്കല്‍ ചൊല്ലിയ ശ്ലോകം പിന്നീട് ചൊല്ലാതിരിക്കാന്‍ ആ വിഷയ സൂചിക ആദ്യം മുതലേ ഉണ്ടായിരുന്നൊ?
  ഉമേഷ്ജി ഭാരതീയ പൈത്രകം മുറുക്കി പിടിച്ച ജൈത്ര യാത്ര തുടരുക... അണികള്‍ ഉണ്ടായിക്കോണ്ടേ ഇരിക്കയാണ്.

   
 • At 7/07/2006 04:25:00 AM, Blogger ചാക്കോച്ചി said…

  കുറച്ച്‌ ദിവസങ്ങളായി ഇവിടത്തെ പല ബ്ലോഗുകളിലും കയറിയിറങ്ങി.. അവിടത്തെ കാറ്റും ഓളവും തീരവും എല്ലാം ആസ്വദിച്ച്‌ അല്‍പ്പനേരം ഇരിക്കാറുണ്ട്‌. പക്ഷേ ഇങ്ങനത്തെ ഒരു സുനാമി തികച്ചും അപ്രതീക്ഷിതം!!

  ശ്ലോകങ്ങളുടെ ഒരു directory...

  എല്ലാരുടെയും പ്രയത്നങ്ങളെ അനുമോദിക്കുന്നു...
  ഉമേഷ്ജിയുടെ effortനു മുന്‍പില്‍ പകച്ചു നില്‍ക്കുന്നു
  (പ്രയത്നത്തെ-ക്കാളും ഈടിപ്പിനാലിറ്റി എഫ്ഫേര്‍ട്ടിനുണ്ടെന്നു തോന്നുന്നതിനാല്‍ പ്രയോജികാ ഹേതു!)

  അടിയന്റെ സാഷ്ടാംഗ പ്രമാണവും അടിയാധാരവും തീറാധാരവും....

  ..ചാക്കോച്ചി (കൈ രണ്ടും മുന്‍പില്‍ കെട്ടി, മുണ്ടിന്റെ മടക്കിക്കുത്ത്‌ അഴിച്ചിട്ട്‌, തോര്‍ത്ത്‌ എന്റെ middle piece -il കെട്ടി , തല കുനിച്ചു വിനയാകിണിതനായി!)

   
 • At 7/07/2006 07:17:00 AM, Blogger ഉമേഷ്::Umesh said…

  എല്ലാവര്‍ക്കും നന്ദി.

  മറുപടി ഇവിടെ.

   
 • At 7/07/2006 10:06:00 AM, Blogger Inji Pennu said…

  മത്സരവും സമ്മനവുമൊന്നുമില്ലേ? എന്നാപ്പിന്നെ ഞാനില്ല. ;)

   
 • At 2/08/2007 03:41:00 AM, Blogger Rajeeve Chelanat said…

  Dear umesh,

  it is really a very remarkable venture. and i went through most of the malayalam poems. remembered the 'rasikans' of the gone ages, reciting them, sometimes in random, sometimes according to vritham and etc.

  really good one..all the best. sorry to write in malayalam, as i dont know how to use malayalam fonts in computer.

  would appreciate if you could send me that too.

  regards
  rajeeve chelanat
  u.a.e

   
 • At 11/21/2011 07:03:00 AM, Blogger Suresh Babu said…

  അതിഗംഭീരം

   
 • At 6/28/2012 07:48:00 AM, Blogger jameel ahmed said…

  എനിക്കും ശ്ലോകങ്ങള് ചേര്ക്കാമോ?

   
 • At 2/26/2015 01:38:00 AM, Blogger Saji Puthumana said…

  Oru Whats app Group thudangi live Sadass nadathikkode? ithil slokam chiolliya ellavareyum pinne interested ayittulla alkkareyum cherthu thudangikkode?

   
 • At 3/11/2015 02:30:00 AM, Anonymous Anonymous said…

  Good effort. S.Babu moosad. Palakkad.

   
 • At 1/27/2016 01:18:00 AM, Blogger Anwar Shah Umayanalloor (Poet) said…

  ശ്ലോകം

  ശോകത്തില്‍നിന്നാദ്യശ്ലോകമുണ്ടായതില്‍-
  പ്പിന്നെ,യിന്നോളം തുടര്‍ന്നിടുന്നനുചരര്‍
  ശാന്തിയേകുന്നിതു,മപരര്‍ക്കു തണലേകി
  താന്തമാം മാനസത്തെയുണര്‍ത്തീയുന്നു.

  അന്‍വര്‍ ഷാ ഉമയനല്ലൂര്‍

   

Post a Comment

Links to this post:

Create a Link

<< Home