ശ്ലോകം 427 : കന്ദര്‍പ്പപ്പട തീര്‍ന്നവാറവള്‍...
ചൊല്ലിയതു് : ബാലേന്ദു
കന്ദര്‍പ്പപ്പട തീര്‍ന്നവാറവള്‍ തുണച്ചോര്‍ക്കേകി സമ്മാനമായ്
മുന്നം വസ്ത്രമരയ്ക്കു, മാല മുലകള്‍, ക്കക്കാതിനോ കുണ്ഡലം,
പിന്നെച്ചുണ്ടിനു വെറ്റിലച്ചുരുള്‍പരം, കൈരണ്ടിനും കങ്കണം,
പിന്നില്‍ത്തൂങ്ങിയുലഞ്ഞ വാര്‍കുഴലിനോ ചേരും വിധം ബന്ധനം.
കവി : കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (തര്‍ജ്ജമ)
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

0 Comments:
Post a Comment
<< Home