ശ്ലോകം 338: മന്ദാരത്തളിര്‍ പോലെ...
ചൊല്ലിയതു് : രാജേഷ് വര്‍മ്മ
മന്ദാരത്തളിര്‍ പോലെ, മന്മഥ ശരം പോലേ, വസന്തത്തിലെ-
പ്പൊന്‍താരക്കുട ചൂടുമിന്ദുകലയെപ്പോലേ മനോജ്ഞാംഗിയായ്
വിണ്ണാറിന്‍ കടവിങ്കല്‍ നിന്നൊരഴകിന്‍ മന്ദസ്മിതത്തോണിയില്‍
വന്നാളിന്ദ്രസദസ്സിലെ പ്രിയകലാരോമാഞ്ചമാം മേനക
കവി : വയലാര്‍ രാമവര്‍മ്മ
കൃതി : "ശകുന്തള" എന്ന ചലച്ചിത്രത്തിലെ ശ്ലോകം.
വൃത്തം : ശാര്‍ദ്ദൂലവിക്രീഡിതം

0 Comments:
Post a Comment
<< Home