അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Thursday, June 09, 2005

ശ്ലോകം 492 : കാലേതാനും മടക്കി...

ചൊല്ലിയതു്‌ : ഉമേഷ്‌ നായര്‍

കാലേതാനും മടക്കി, ത്തുട തുടയുടെ മേല്‍ ചേര്‍, ത്തതിന്നബ്ജമാല്യം
പോലേ വാരിക്കു മേല്‍ നീട്ടിയ രുചിരവലംകയ്യലങ്കാരമാക്കി,
മേലേ വാന്‍ പോര്‍മുലപ്പൊന്നണിചിതറുമിടംകൈ കവിള്‍ത്തട്ടിനേകി-
ച്ചേലേറും കണ്ണടച്ചെന്‍ ശശികലികയിതാ വെണ്‍നഭസ്സില്‍ ശയിപ്പൂ!

കവി : വള്ളത്തോള്‍
കൃതി : വിലാസലതിക
വൃത്തം : സ്രഗ്ദ്ധര

1 Comments:

  • At 3/03/2012 03:44:00 AM, Blogger kanapram easwaran said…

    ശ്ലോകങ്ങള്‍ എല്ലാം നന്നായി.554ാമത്തെ ശ്ലോകം"തുപ്പന്‍നമ്പൂരി"ഇതില്‍ രണ്ടാം പാദത്തില്‍"കണ്ടതാദ്യം"എന്നപദത്തില്‍ വൃത്തഭംഗമുണ്ട്.ഈ പദത്തിന് പകരം"തുടക്കം"എന്നോ"തുടങ്ങീ"എന്നോ ചേര്‍ത്താല്‍ മതി....നന്ദി!!!!

     

Post a Comment

<< Home