ശ്ലോകം 354 : മെല്ലെച്ചെന്നിട്ടു ഷെല്‍ഫില്‍...
ചൊല്ലിയതു് : ബാലേന്ദു
മെല്ലെച്ചെന്നിട്ടു ഷെല്‍ഫില്‍ത്തുണിയുടെ പുറകില്‍ക്കണ്ട റമ്മൊട്ടു ചില്ലിന്‍
വെള്ളഗ്ലാസ്സില്‍പ്പകര്‍ന്നിട്ടടവിലൊരുതുടം പൊക്കി മുക്കില്‍പ്പതുങ്ങി
വെള്ളം പോലും തൊടാതങ്ങതു ഞൊടിയിടകൊണ്ടൊറ്റവീര്‍പ്പില്‍ക്കുടിക്കും
കള്ളന്‍, സീമന്തപുത്രന്‍, ബഹുവിധദുരിതം നല്‍കുവോന്‍ കയ്യിലാമോ?
കവി : ബാലേന്ദു
വൃത്തം : സ്രഗ്ദ്ധര
(കാത്തുള്ളില്‍ അച്യുതമേനോന്റെ "തിണ്ണം ചെന്നിട്ടു തീയില്‍..." എന്ന ശ്ലോകത്തിന്റെ ഹാസ്യാനുകരണം. ഈ ശ്ലോകം e-സദസ്സില്‍ ഒരു മദ്യവിപ്ലവം സൃഷ്ടിച്ചു. പിന്നീടുള്ള കുറേ ശ്ലോകങ്ങള്‍ മദ്യത്തെപ്പറ്റിയുള്ളവയായിരുന്നു. അവയില്‍ ചിലതൊക്കെ പെട്ടെന്നു രചിക്കപ്പെട്ടവയും. )

0 Comments:
Post a Comment
<< Home