അക്ഷരശ്ലോകസദസ്സ് aksharaSlOkasadass

അക്ഷരശ്ലോകസദസ്സിലേക്കു സ്വാഗതം! യാഹൂഗ്രൂപ്പിലുള്ള അക്ഷരശ്ലോകസദസ്സില്‍ പാരായണം ചെയ്ത ശ്ലോകങ്ങള്‍ പ്രകാശിപ്പിക്കുകയാണ് ഈ ബൂലോഗത്തില്‍!

Tuesday, January 18, 2005

ശ്ലോകം 5 : വീണാവാദിനിയായി വാണി...

ചൊല്ലിയത്‌: ഉമേഷ്‌ നായര്‍

‍വീണാവാദിനിയായി വാണി, മഘവാവോടക്കുഴല്‍ക്കാരനായ്‌,
വാണീപന്‍ കരതാളമിട്ടു, രമയോ ഗാനങ്ങളോതീടിനാള്‍,
ഗോവിന്ദന്‍ സുമൃദംഗവാദകനു, മീ മട്ടില്‍ പ്രദോഷത്തിലാ
ദേവന്‍മാര്‍ പരമേശനെത്തൊഴുതിടാനൊന്നിച്ചു നില്‍പ്പായഹോ!

കവി : ഉമേഷ്‌ നായര്‍
(കഴിഞ്ഞ ശ്ലോകത്തിന്റെ പരിഭാഷ)

0 Comments:

Post a Comment

<< Home