ശ്ലോകം 386: കാളിപ്പെണ്ണിന്റെ കാലില്‍...
ചൊല്ലിയതു് : ബാലേന്ദു
കാളിപ്പെണ്ണിന്റെ കാലില്‍ക്കയറിയഥ കടിച്ചോരു നീര്‍ക്കോലിയെത്തന്‍
കാലാല്‍ത്തല്ലിച്ചതച്ചിട്ടൊരു കൊടിയ "ബഡാ" ശൂരനാം ശൌരിയാരേ
വാലില്‍ച്ചുറ്റിപ്പിടിച്ചിട്ടവനുടെ തലയില്‍ത്താളവട്ടം തകര്‍ക്കും
നീലപ്പയ്യാ! നിനയ്ക്കുമ്പൊഴുതൊരു രസികന്‍ തന്നെ നീ പൊന്നുമോനേ!
കവി : കെ. വി. പി. നമ്പൂതിരി
വൃത്തം : സ്രഗ്ദ്ധര

0 Comments:
Post a Comment
<< Home