ശ്ലോകം 356 : ചുറ്റും നോക്കിച്ചിരിച്ചും...
ചൊല്ലിയതു് : രാജേഷ് വര്‍മ്മ
ചുറ്റും നോക്കിച്ചിരിച്ചും പുനരതിനിടയില്‍ക്കണ്ണുനീരൊട്ടു വാര്‍ത്തും
മറ്റുള്ളോരെശ്ശപിച്ചും ചെളിയുടെ കുഴിയില്‍ കാലുതെറ്റിപ്പതിച്ചും
ചെറ്റാ റോഡില്‍ക്കിടന്നും പലപടുതിയിഴഞ്ഞാലയം പൂകിടുമ്പോള്‍
തെറ്റെന്നോര്‍ത്തിട്ടു വീണ്ടും മദിര നുകരുവാന്‍ പോകുവോരെത്തൊഴുന്നേന്‍!
കവി : രാജേഷ് വര്‍മ്മ
വൃത്തം : സ്രഗ്ദ്ധര

0 Comments:
Post a Comment
<< Home